ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയ അനന്തു അജി വീഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധിഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്ന് സൂചന.
അനന്തു അജി ജീവനൊടുക്കിയതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ തന്നെ എൻഎം എന്ന പേരിൽ നിതീഷ് മുരളീധരനെ സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ നിതീഷ് മുരളീധരനെ കണ്ടെത്തുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. ......
സപ്ലൈകോയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബർ 18 എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പരിപാടി ഉദ്ഘാടനം ചെയ്യും. രണ്ട് സെഷനുകളിലായിട്ടാണ് സമാപന സമ്മേളനം നടത്തുന്നത്. 1974 ൽ സ്ഥാപിതമായ സപ്ലൈകോയിൽ പ്രഗൽഭരും ദീർഘദർശികളുമായ അനവധി മാനേജിംഗ് ഡയറക്ടർമാർ ചുമതല വഹിച്ചിട്ടുണ്ട്. ......
കൊച്ചി: ഉത്സവ സീസണിൽ പുതിയ ക്യാമ്പയിനുമായി സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ. മലയാളിയും സൗത്ത് ഇന്ത്യൻ താരവുമായ മാളവിക മോഹനാണ് 'ദി ടൈം ഈസ് നൗ' പുതിയ പ്രചാരണത്തിന് വേണ്ടി റാഡോയുമായി കൈകോർക്കുന്നത്. ......
മുംബൈ: മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസുകളിലൊന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, ഇന്ത്യയില് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എസ്എംഇ) വ്യക്തിഗത സംരംഭകർക്കും ഇടയിൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങളുടെ വ്യാപ്തി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിഎസ്ബി ബാങ്കുമായി എസ്എംഇ ബാങ്ക് അഷ്വറൻസ് പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സഹകരണമാണിത്.
എസ്എംഇ ലൈഫ് ഇൻഷുറൻസിൽ ഏജീസ് ഗ്രൂപ്പിനുള്ള ആഗോള വൈദഗ്ധ്യത്തിൻ്റെ പിന്തുണയോടെ, ക്രെഡിറ്റ്, സേവിംഗ്സ്, ലൈഫ് ഇൻഷുറൻസ് എന്നിവ സംയോജിപ്പിക്കുന്ന സമഗ്രമായ സാമ്പത്തിക പരിഹാരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തം സിഎസ്ബി ബാങ്കിനെയും ഏജീസ് ഫെഡറലിനെയും പ്രാപ്തരാക്കുന്നു. ......
പാലക്കാട് കണ്ണാടി ഹയർസെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപികമാർക്ക് സസ്പെൻഷൻ. സ്കൂളിലെ പ്രധാനാധ്യാപിക ലിസിയേയും ആരോപണവിധേയയായ ക്ലാസ് ടീച്ചർ ആശയെയുമാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. ......
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്.......
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചു. കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിച്ചിരുന്നു. ......
പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെന്റ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കാനാണ് സ്കൂൾ മാനേജ്മെന്റ് വ്യഗ്രത കാട്ടിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്നും സ്കൂൾ മാനേജ്മെന്റിന് മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നുവെന്നായിരുന്നു ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതികരണം. ......